നല്ലൊരു എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി.സി റോക്കിയുടെ പുതിയ കഥാസമാഹാരമാണ് 'ചിരിവിരിയും കഥകൾ'. പതിനഞ്ച് നർമ്മ കഥകളാണ് ഇതിലെ ഉള്ളടക്കം. റോക്കി ഒരു എഴുത്തുകാരൻ മാത്രമല്ല അറിയപ്പെടുന്ന സോഷ്യൽ ആക്ടിവിസ്റ്റും കൂടിയാണ്. എന്റെ സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങൾ എന്ന ഒരു പുസ്തകം തന്റെ സാമൂഹ്യ ഇടപെടലുകളെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.
പരാതികളുടെ തമ്പുരാൻ എന്നാണ് മംഗളം പത്രം റോക്കിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി പത്രമാകട്ടെ പരാതികളുടെ സഹയാത്രികൻ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. റോക്കിയുടെ പരാതികൾ തീരുന്നില്ലായെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മാധ്യമമാകട്ടെ പരാതി പടവാളാക്കിയ റോക്കി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രൊഫസറുമായിരുന്ന ഡോ. എസ്.സീതാരാമൻ ഇദ്ദേഹത്തിന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു. സീതാരാമനും റോക്കിയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എഴുത്ത് മനുഷ്യ നന്മയ്ക്ക് വേണ്ടി ആകണം എന്ന ഉറച്ച ബോധ്യമുള്ള നന്മനിറഞ്ഞ എഴുത്തുകാരനാണിദ്ദേഹം. ഇത്തരം എഴുത്തുകാരെ വിരളമായേ ഇന്നത്തെ ലോകത്ത് കാണുന്നുള്ളൂ.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners