കോവിഡു കാലത്ത് വീടിനുള്ളിൽ അടഞ്ഞിരുന്ന് മുരടിച്ചു പോയ മനസ്സിൽ ഉരുത്തിരിഞ്ഞ രചനകളിൽ ചെറുതും വലുതുമായ മുപ്പതു കഥകളുടെ ഒരു സമാഹാരം. പേരു തന്നെ അങ്ങനെയൊരു മനസ്സിന്റെ വിങ്ങലുകൾ പുറം ലോകത്തെ മനസ്സിലാക്കുന്നു. 'മനസ്സു പാഞ്ഞ വഴിയിലൂടെ' ഒരു എഴുത്തുകാരന്റെ മനസ്സു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ആണ്. എങ്ങോട്ടു വേണമെങ്കിലും പായും, ചുറ്റിത്തിരിയും. ചിലപ്പോൾ ഒരു കഥാതന്തു ഉൾക്കൊണ്ടാകും തുടക്കം. തൂലിക ചലിച്ചു തുടങ്ങുമ്പോൾ അതു ചിലയിടങ്ങളിൽ കഥാബീജത്തിൽ നിന്നു വ്യതിചലിച്ച് മറ്റൊരു കഥക്കു രൂപം കൊടുക്കും. അങ്ങനെ ഒന്നിൽ നിന്ന് പല കൃതികളും രൂപം കൊള്ളും. അർത്ഥവത്തായ കഥകളായൊ കവിതകളായൊ നോവലായൊ മാറി, ലോകത്തിനു സംഭാവനകളായി തീരുകയും ചെയ്യും. പല സാഹിത്യ സൃഷ്ടികളും ഉടലെടുക്കുന്നത് ഈ വിധത്തിലാണ്. ഈ കഥാകൃത്തിന്റെ ഒന്നു മുതൽ മുപ്പതു വരെയുള്ള കഥകളെക്കുറിച്ച് ഒറ്റ നോട്ടത്തിൽ അറിയുവാൻ ഈ പുസ്തകത്തിന്റ അവതാരിക വായിച്ചാൽ മതി. അത് എഴുതിയ ആളെക്കുറിച്ച് പറഞ്ഞാൽ വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് ഒന്നിനു പുറകെ ഒന്നായി ഡിഗ്രികളും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും ഏറ്റുവാങ്ങി ഇപ്പോൾ എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത് മണീട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാഫിക്ക് ഡിസൈൻ അദ്ധ്യാപകനെന്ന നിലയിൽ ശോഭിക്കുന്ന ഡോക്ടർ മുഹമ്മദ് സുധീർ , മണീട് ആണ്. ഈ പുസ്തകം വിവിധ രാജ്യങ്ങളിലെ ലൈബ്രറിയിലൂടെ വായനക്കാർക്കു മുന്നിലെത്തിക്കുവാൻ Lima World Library Group/K P Publishers/Amazone ആയ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. ഏവരും സ്വീകരിച്ചാലും.കാരൂർ സോമൻ, ലണ്ടൻ (യു. ആർ. എഫ്. ലോക റിക്കോർഡ് ജേതാവ്)