Share this book with your friends

Marannupoya Parishudhha Sathha: Manushya Kulathinoru Samarpanam / മറന്നുപോയ പരിശുദ്ധ സത്ത: മനുഷ്യ കുലത്തിനൊരു സമർപ്പണം

Author Name: Abhinand.T | Format: Hardcover | Genre : BODY, MIND & SPIRIT | Other Details

ലോകത്തിൻ്റ പോക്ക് കണ്ട് കടുത്ത മാനസിക സമ്മർദ്ദത്തിലെത്തുന്ന ഒരു ചെറുപ്പക്കാരൻ. മനുഷ്യർ, സഞ്ചരിക്കുന്ന നരകവണ്ടികളായി മാറി കഴിഞ്ഞു. ആരേയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ, മറ്റുള്ളവരുടെ ദുഃഖങ്ങളിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യർ. എന്തായാലും, നമ്മുടെ ചെറുപ്പക്കാരൻ സ്വന്തം മനസ്സിൽ സമാധാനം കണ്ടെത്തുന്നു, തൻ്റെ ജീവിതം അവൻ ആസ്വദിക്കുന്നു. എന്നാൽ ഒരു ദിവസം, ചെറുപ്പക്കാരൻ്റെ മനസ്സിൽ ഒരു ആഗ്രഹം വിരിയുന്നു. സ്നേഹ സമ്പന്നമായ ഒരു നിഷ്കളങ്ക സമൂഹത്തിൽ, തൻ്റെ ആയുസ്സിൽ ഒരു ദിവസമെങ്കിലും ജീവിക്കണം. തൻ്റെ ആഗ്രഹം നടക്കാനുള്ള സാധ്യതയില്ലെന്ന് അവന് അറിയാമെങ്കിലും, തൻ്റെ ആഗ്രഹത്തിലേക്ക് മനുഷ്യരെ എത്തിക്കാൻ കഴിവുള്ള ഒരു പുസ്തകം എഴുതാൻ തീരുമാനിക്കുന്നു. 

ഉല്ലാസയാത്രക്ക് പോയ, വിവിധ പ്രായ വിഭാഗങ്ങളിൽ പെടുന്ന, ഒരു കൂട്ടം മനുഷ്യർ; യാദൃശ്ചികമായി കണ്ടുമുട്ടുന്ന സത്യയുഗ ഗുരുവും, അദ്ദേഹത്തിൻ്റെ ശിഷ്യരുമായും നടത്തുന്ന സംവാദങ്ങൾ പുസ്തകത്തിൻ്റെ പ്രധാന സത്ത. രണ്ട് യുഗത്തിലെ മനുഷ്യർ തമ്മിലുള്ള സംവാദത്തിൽ; മാനുഷീക മൂല്യങ്ങളും മനുഷ്യരുടെ പരിശുദ്ധ ഊർജ്ജങ്ങളെ പറ്റിയുമുള്ള അവരുടെ അറിവുകൾ ചർച്ചചെയ്യുന്നു. 

സത്യയുഗ ഗുരു വിവരണനോട് ഇടയ്ക്കിടെ പറയുന്ന മോക്ഷ പാത ഐതീഹ്യങ്ങൾ നിറഞ്ഞ ചെറുകഥകളും, വിവരണന് പ്രപഞ്ച ആത്മാവിൻ്റെ പക്കൽ നിന്ന് ലഭിക്കുന്ന ഷെനൻ എന്ന പാപിയുടെ സഹായദൗത്യ കഥകളും, പുസ്തകത്തിൻ്റെ ആസ്വാദന ചേരുവകൾ വർദ്ധിപ്പിക്കുന്നു. 

Read More...

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Sorry we are currently not available in your region.

അഭിനന്ദ്.റ്റി

അഭിനന്ദ്. റ്റി (ജനനം: നവംബർ 7, 1999. കേരളം, ഇന്ത്യ) പുതുതായി ഉതിച്ച് ഉയർന്ന ഒരു ഇന്ത്യൻ നോവലിസ്റ്റ് ആണ്. 2024-ൽ പുറത്തിറങ്ങിയ “പിൽസ്കേപ്പ് ട്രിലൊജി” എന്ന ഇംഗ്ളീഷ് നോവൽ പരമ്പര ശ്രദ്ധേയമായി മാറി. ഈ നോവൽ പരമ്പരയിൽ “ദി ആക്സിഡെൻ്റൽ വെഞ്ചേർസ് ഓഫ് കിരൺ” “ദി ഡാമേജ്ഡ് പിക്കപ്പ് ട്രക്കറാർ” “ദി ഫ്ലാമ്പോപ്പീയൻ എസ്കപാടെ” എന്നീ മൂന്ന് നോവലുകൾ ഉൾപ്പെടുന്നു. കൂടാതെ 2025-ൽ, ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറങ്ങിയ “മറന്നുപോയ പരിശുദ്ധ സത്ത: മനുഷ്യ കുലത്തിനൊരു സമർപ്പണം” എന്ന മാനുഷീക മൂല്ല്യങ്ങളെ പറ്റി ചർച്ച ചെയ്യുന്ന ഫിലോസഫി പുസ്തകവും, “ശവപ്പറമ്പായ വെളുത്തുള്ളി തോട്ടം അല്ല കാരണം!” എന്ന തിരക്കഥാ പുസ്തകവും പ്രകാശനം ചെയ്തു. 

തുളസി. സി, സുധ. പി എന്നിവരുടെ രണ്ടാം പുത്രൻ, ജേഷ്ഠൻ അരവിന്ദ് റ്റി. മലയാള സാഹിത്യത്തിൽ ബിരുദം, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, അസിസ്റ്റൻ്റ പ്രൊഫസർ യോഗ്യതാ പരീക്ഷയായ യൂ.ജീ.സി നെറ്റിൽ വിജയം എന്നീ വിദ്യാഭ്യാസ യോഗ്യതകൾ നേടി. 

സാഹിത്യത്തിനോടും സർഗ്ഗാത്മകയോടും ഉള്ള താത്പര്യം അദ്ദേഹത്തെ ഒരു എഴുത്തുകാരൻ ആക്കുവാൻ പ്രേരിപ്പിച്ചു. ആധുനിക ലോകത്ത് പടർന്നു പന്തലിച്ചു കിടക്കുന്ന സ്വാർത്ഥത, ഒറ്റപ്പെടൽ, അക്രമങ്ങൾ തുടങ്ങിയവെ തീർത്തും എതിർക്കുന്ന നിലപാടുകൾ അദ്ദേഹത്തിൻ്റെ എഴുത്തുകളിൽ ശ്രദ്ധേയ ഘടകമാണ്. 

Read More...

Achievements

+6 more
View All