ശ്രീ റോയ് പഞ്ഞിക്കാരന്റെ രണ്ടാമത്തെ രചനയായ ' ഓർമപുഴയോരത്തു' ഞാൻ ശ്രദ്ധയോടെ വായിച്ചു . എനിക്ക് വളരെ ആസ്വാദ്യകരമായി തോന്നി .
കാരണം ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം തന്നെ ഞാൻ കേട്ടറിഞ്ഞിട്ടുള്ളതാണ് .
ഞാനും റോയിയുടെ പിതാവ് ജോസഫ് പഞ്ഞിക്കാരനും ഒരുമിച്ചു കോട്ടയം ബസേലിയസ് കോളേജിലെ സുവോളജി ഡിപ്പാർട്മെന്റിൽ ദീർഘ കാലം ഒരുമിച്ചു പ്രവർത്തിച്ചിരുന്നു .
സാമൂഹ്യ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും ആയിരുന്ന ജോസഫ് ചേട്ടനെ അന്നത്തെ ചെറുപ്പക്കാരായ ഞങ്ങളൊക്കെ അപ്പച്ചൻ എന്നാണ് വിളിച്ചിരുന്നത് .
അദ്ദേഹത്തിന്റെ ഏക പുത്രനാണ് റോയ് പഞ്ഞിക്കാരൻ .
സ്കൂളിൽ പഠിക്കുന്ന കാലത്തു് റോയിയും സഹോദരിയും കൂടി
തങ്ങളുടെ പിതാവിന്റെ കൂടെ വീട്ടിൽ
പോകുന്നതിനായി ഡിപ്പാർട്ട്ന്റിൽ വരുന്നത് ഇന്നലെ എന്നപോലെ ഞാനോർക്കുന്നു .
റോയിയുടെ പഠനശേഷം ജോസഫ് ചേട്ടൻ സ്വയം വിരമിച്ചു റോയിയെ ജോലി ഏല്പിച്ചു .
അക്കാലത്തു റോയ് നന്നായി വായിച്ചിരുന്നു എന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് . ' ഇവൻ ഇവിടെയൊന്നും നിൽക്കില്ല ' എന്ന് ഞങ്ങളൊക്കെ അന്നേ തീരുമാനിച്ചിരുന്നു . അതുപോലെ തന്നെ വിവാഹശേഷം
ജോലിവിട്ട് ഗുജറാത്തിലും അവിടെ നിന്ന് UK യിലേക്കും കുടിയേറി .
റോയിക്ക് വലിയ ഒരു സുഹൃത് വലയം ഉണ്ട് . അക്കാലത്തു പഠിച്ചിരുന്ന വിദ്യാർത്ഥികളുമായി ഒരു വലിയ സുഹൃത് ബന്ധം കാത്തു സൂക്ഷിച്ചിരുന്നു . ഞാൻ പിരിഞ്ഞു പോന്നതിനുശേഷം ബസേലിയസിലെ പല വിശേഷങ്ങളും അറിഞ്ഞിരുന്നത് റോയ് മുഖേനെ ആയിരുന്നു.
റോയിയുടെ തൂലികയിൽ നിന്നും
കൂടുതൽ രചനകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ഒപ്പം
റോയിക്കും കുടുംബത്തിനും
സർവ്വവിധ മംഗളങ്ങളും നേരുന്നു .