 
                        
                        "കുട്ടികളെ വളർത്തുമ്പോൾ, നമ്മളും വളരുന്നു"
എത്ര രക്ഷിതാക്കൾക്ക് ഇതുവരെയും ഇങ്ങനെ ആലോചിക്കാൻ സമയം കിട്ടി?
ഈ കൈപുസ്തകം, ജനനം മുതൽ ഇരുപത്തിയൊന്നാം വയസുവരെ, ഒരു കുഞ്ഞിന്റെ ബുദ്ധിപരവും മാനസികവും വൈകാരികവുമായ വളർച്ചയെ പിന്തുടരുന്ന ഒരു ഹൃദയസ്പർശിയായ യാത്രയാണ്. ഡിജിറ്റൽ യുഗത്തിൽ മാതാപിതാക്കളുടെ പങ്ക് എത്രയും ബുദ്ധിമുട്ടുള്ളതാണെന്ന ആശയം മാറ്റിക്കൊണ്ട്, ചെറിയൊരു ശ്രദ്ധയും മനസ്സോടെയുള്ള പങ്കാളിത്തവും കൊണ്ട് എങ്ങനെ ശക്തമായ ഒരു യുവത്വം വളർത്താം എന്നതിനെ ലളിതമായ ഭാഷയിൽ ഈ പുസ്തകം വിശദീകരിക്കുന്നു.
ഒരു കുട്ടിയുടെ ശബ്ദം നിശബ്ദമാകുമ്പോൾ, അതിന് പിന്നിൽ നമ്മുടെ ശബ്ദമുണ്ടോ?
"ഇത് ചെയ്യരുത്" എന്നതിനുപ്പുറം അവർക്കുള്ള ചോദ്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ടോ?
കുട്ടികളുടെ വികാരങ്ങൾ എത്രമാത്രം നാം അംഗീകരിക്കുന്നു?
ഈ പുസ്തകം, ഇത്തരത്തിലുള്ള ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലേക്കെറിയുന്നുണ്ട്, മറുപടികൾ സുഗമമായി നല്‍കുകയും ചെയ്യുന്നു.
വളർത്തുന്നത് അനുസരണശീലമുള്ള കുട്ടിയാണോ, ചിന്തിക്കാൻ ധൈര്യമുള്ള വ്യക്തിയാണോ എന്നത് ചോദിക്കാൻ ധൈര്യം നൽകുന്ന പുസ്തകമാണിതു.
നിങ്ങളുടെ കുട്ടിയെ മനസ്സിലാക്കുന്നതിന് മുമ്പ്, നിങ്ങളെ നിങ്ങളെത്തന്നെ തിരിച്ചറിയാൻ ക്ഷണിക്കുന്ന ഒരു സ്നേഹ പാഠം.രക്ഷാകർതൃത്വം ഒരു ഭാരിച്ച ഉത്തരവാദിത്വം ആണെങ്കിലും അത് ആസ്വദിച്ച് ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ രക്ഷിതാവിനും ഉള്ളതാണ് ഈ പുസ്തകം.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners