ഗദ്യവും, പദ്യവും ചേരുന്നതാണ് സാഹിത്യം. മനസ്സിനെ വൈകാരിക തലങ്ങളിലൂടെ പിടിച്ചുലച്ചിട്ടുള്ള ഒരു പിടി അനുഭവങ്ങളുമായാണ് എഴുതിത്തുടങ്ങിയത്. കാഴ്ചകളും, സ്വപ്നങ്ങളും, വിങ്ങലുകളും,തലോടലുകളും എല്ലാം പള്ളിപ്പുറത്തമ്മയുടെ അനുഗ്രഹത്താൽ അക്ഷരങ്ങളിലൂടെ പകർത്തുവാൻ കഴിഞ്ഞത് ഭാഗ്യമായെന്ന് വിശ്വസിക്കുന്നു.
ത്രികോണം എന്റെ പതിനൊന്നാമത്തെ പുസ്തകമാണ്. കവിത, ചെറുകഥ, നോവലെറ്റ് എന്നീ സാഹിത്യത്തിന്റെ മൂന്ന് വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. ജീവിത വീഥിയിൽ വെളിച്ചം പകർന്ന മാതാപിതാക്കൾ.ആത്മവിശ്വാസം പകരുന്ന പ്രിയ
മകൻ, അക്ഷരങ്ങളുടെ അക്ഷയഖനി പകർന്ന്
എഴുതാൻ പ്രാപ്തരാക്കിയ ഗുരുശ്രേഷ്ഠർ. എഴുത്തു
വഴികളിലെ ഗുരുസ്ഥാനീയർ. ഏവരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയും, സ്നേഹാദരങ്ങളും അർപ്പിച്ചു കൊണ്ട് 'ത്രികോണം' സഹൃദയസമക്ഷം സവിനയം സമർപ്പിക്കുന്നു.