"ജീവിതത്തിലെ അനുഭൂതികളെ ഉചിതമായ പദങ്ങൾ അർത്ഥപൂർണ്ണതയോടെ വിന്യസിച്ച് ശില്പമൊരുക്കുമ്പോഴാണ് കവിതയായി രൂപാന്തരപ്പെടുന്നത് " കാവ്യചിന്തകളേവരിലും അങ്കുരിയ്ക്കും. എന്നാലത് പദാനുക്രമം കാവ്യശില്പമാവാൻ നൈസർഗ്ഗികമായൊരു സിദ്ധികൂടെയുണ്ടാവണം.കല്ലിലും, മണ്ണിലും, മരത്തിലും കാവ്യമെഴുതുന്ന ശില്പികളുണ്ട്. അവരെല്ലാം ജന്മനാ തന്നെയോ നിത്യാഭ്യാസത്തിലൂടെയോ ആവാം ആ നൈപുണ്യം ആർജ്ജിച്ചെടുത്തിരിക്കുക. താൻ കൈയ്യാളുന്നതേത് മേഖലയിലായാലും അർപ്പണബോധവും പ്രയത്നവും കൊണ്ട് ഏത് കലയിലും സർഗ്ഗാത്മ പ്രതിഭകളാവാൻ സാധിയ്ക്കും. എന്നാലൊരു കവിത ജനിയ്ക്കാൻ
ആഴത്തിലുള്ള വായനയും പദസമ്പത്തും ഏറെ സഹായകമാകുമെങ്കിലും ഓരോ കവിതയും പിറവിയെടുക്കുന്ന ആ സമയത്തിൽ മാത്രമാണ് കവിയെ സംബന്ധിച്ചിടത്തോളം കവിതയുടെ പ്രസക്തി. കവിത പിറക്കുമ്പോൾ കവിയനുഭവിച്ച ഈറ്റുനോവിൻ്റെ മധുരവികാരങ്ങളിലൂടെത്തന്നെ വായനക്കാരൻ കടന്നു പോകണമെന്നില്ല. എന്നാലത്അ സംഭവ്യവുമല്ല. വായനക്കാരനും കവിയും ഒരേ നൂൽപ്പാലം താണ്ടുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയിൽ ഏകതാഭാവമാവും ഉണ്ടാവുക. ഇതിൽ നിന്നും വ്യത്യസ്തമായി വായനക്കാരൻ വ്യത്യസ്ത കോണുകളിലൂടെ വായനയെ കൊണ്ടു പോകുമ്പോഴുള്ള ചിന്തധാരകളും ആശയങ്ങളും കവിതയെ നൂതനങ്ങളായ പാതയിലൂടെ നടത്തുന്നു. വായനക്കാരനെ കവിതയുടെ സൂക്ഷ്മതലങ്ങളിലേക്ക് നടത്താനുള്ള കഴിവാണ് കവിയെ വ്യത്യസ്തനാക്കുന്നത് അനൂപ് ബാബുവിൻ്റെ "നിന്നിലേക്ക് നടന്നെത്തുമ്പോൾ" എന്ന കവിതാ സമാഹാരം വായിക്കുമ്പോൾ സ്നേഹത്തിനും പ്രണയത്തിനുമൊപ്പം തന്നെ മാനുഷികമൂല്യങ്ങളുടെ സംരക്ഷകനും മൂല്യച്യുതികളിൽ വിഷണ്ണനാവുന്നവനുമായ കവിഹൃദയത്തെ തൊട്ടറിയാനാകും.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners