ജീവിതത്തോടും പ്രകൃതിയോടും ബന്ധപ്പെട്ട അൻപതോളം കവിതകൾ ഈ പുസ്തകത്തിലുൾപ്പെടുന്നു. ജീവിതസഞ്ചാരപാതയിൽ ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെ കാഴ്ചകൾക്ക് നവ്യാനുഭവം പകരുന്നു. ജീവിതകടമകളുടെ നൂൽപാലത്തിലൂടെയുളള മനുഷ്യസഞ്ചാരത്തിലെ അനുഭവങ്ങളെ മൂല്യബോധത്തോടെ കാണുമ്പോൾ പ്രകൃതിയോട് കൂടുതലടുക്കുന്നു. കാഴ്ചകളുടെ കാണാപ്പുറങ്ങളിലൂടെ പ്രകൃതിയോടിണങ്ങി ജീവിതത്തെ മുന്നോട്ട് നയിക്കുക. ജീവിതദർശനങ്ങൾ നന്മയുടെ സാധ്യതകൾ വിതയ്ക്കുമ്പോൾ അതിലൊരു ചെറുകണികയാകാനൊരു ശ്രമം. അപ്രതീക്ഷിതമായ അനുഭവങ്ങൾ ജീവിതത്തിലെ കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.പ്രകൃതിയോടിണങ്ങാൻ പ്രകൃതിയുടെ സ്പന്ദനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുക.എനിയ്ക്ക് മാത്രമുളളതല്ല പ്രകൃതി മറ്റുളളവർക്ക് വേണ്ടിയും ഭാവി തലമുറയ്ക്ക് വേണ്ടിയുളളതുകൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്നു. സൗഹൃദങ്ങൾ തീർത്ത പ്രോത്സാഹനത്താൽ എഴുതപ്പെട്ട ചെറുരചനയാണിത്. മാനവഹൃദയസ്പർശമുളള സൗഹൃദങ്ങൾ എക്കാലത്തും ഉണർവ്വാണ്. തളരുന്ന കൈകൾക്ക് കരുത്ത് പകരുന്ന സൗഹൃദങ്ങൾ നല്ല സൃഷ്ടികൾക്ക് തുടക്കം കുറിക്കും. ജീവിതാനുഭവങ്ങളുടെ യാത്രയിലെ ഉറ്റസുഹൃത്തുക്കളായ സനൂബിയയ്ക്കും ജിത്ത് ജോർജ്ജിനും ഈ കവിതകൾ സമർപ്പിക്കുന്നു.