Share this book with your friends

Charumani kavithakal / ചെറുമണി കവിതകൾ

Author Name: Harsha V K | Format: Paperback | Genre : Poetry | Other Details

മനുഷ്യൻറെ പ്രവർത്തികളോട് ഇഴചേർന്ന് നിൽക്കുന്നതും പ്രകൃതിയുടെ ചലനങ്ങളും കവർന്നെടുക്കുന്ന നിമിഷങ്ങളെയും നൂറ്  കവിതകളിലൂടെ അവതരിപ്പിക്കുന്നു. പ്രകൃതിയെ കൂടുതൽ ജീവസ്സുറ്റതാക്കുന്ന കാടും മഴയും പുഴയും കടലും ചെറു ചെടികളും കിളികളും തീർക്കുന്ന കരവിരുതുകൾ കൈമുതലാക്കി തുടരാൻ പ്രേരിപ്പിക്കപ്പെടണം. ബന്ധങ്ങളുടെ പല മൂർച്ചകളിൽ വാർത്തെടുത്ത മനുഷ്യജീവിതം കണ്ണാടിപോലെ തെളിഞ്ഞുനിൽക്കുന്നു.  ഉത്സവങ്ങളുടെ കരഘോഷത്തിൽ ചിന്തകൾ മനുഷ്യൻറെ ബോധത്തിൽ ഓർമ്മകൾ സമ്മാനിക്കുന്നു. ആത്മബന്ധങ്ങളുടെ ആഴത്തിലെവിടെയോ തേടുന്ന ചില വസ്തുതകൾ നാളത്തെ തലമുറയെ കണ്ണുതുറപ്പിച്ചേക്കാം. പ്രകൃതിയുടെ ചലനങ്ങളോട് പടവെട്ടിയുയർത്തിയ വികസനങ്ങൾ പ്രകൃതി സൗഹാർദ്ദത്തിൻറെ പുതിയ വാതായനത്തിലെത്തപ്പെടാൻ മനുഷ്യൻ പൂർണമായും പരിശ്രമിക്കണം.  മനുഷ്യനെ തീർത്തും ഒറ്റപ്പെടുത്താത്ത പ്രകൃതിയുടെ കരുതലിലൂടെ തുറന്നു നൽകുന്ന പ്രയാണങ്ങൾ വളരെ വലുതാണ്. സ്നേഹ തലോടലുകൾ ഏറ്റുവാങ്ങിയ കരുണയുടെ കരങ്ങൾ സൗഹൃദത്തിൽ ചാലിച്ച് നൽകുന്ന ഉറ്റസുഹൃത്തുക്കളായ ജിത്ത് ജോർജിനും സനൂബിയയ്ക്കും ഈ കവിതകൾ സമർപ്പിക്കുന്നു. സൗഹൃദത്തിൽ തീർത്ത വർണ്ണച്ചിറകുകളിൽ പറന്നുയരാൻ കരുത്തു പകരുന്നത് കാല വിശേഷം തന്നെയാണ്.

Read More...

Sorry we are currently not available in your region. Alternatively you can purchase from our partners

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book

Sorry we are currently not available in your region. Alternatively you can purchase from our partners

Also Available On

ഹർഷ വി കെ

ഹർഷ വി കെ

1993 ജൂലൈ 16ന് കൊല്ലം ജില്ലയിലെ ക്ലാപ്പനയിൽ കുഞ്ഞനിയൻ-വസന്ത ദമ്പതികളുടെ മകളായി ജനനം.തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ Mphil ബിരുദം.ഇപ്പോൾ തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ PhD ചെയ്തുകൊണ്ടിരിക്കുന്നു.

Read More...

Achievements

+3 more
View All