കഥകളിലൂടെ, കവിതകളിലൂടെ എഴുത്തുകാരൻ പറഞ്ഞുവയ്ക്കുന്ന ജീവിത വീക്ഷണങ്ങൾ, രചനാശൈലി, പ്രമേയങ്ങൾ, നിരീക്ഷണങ്ങൾ, സാമൂഹിക പശ്ചാത്തലങ്ങൾ എല്ലാം തന്നെ കഥാകൃത്ത് ജീവിച്ചിരുന്ന കാലത്തെ അടയാളപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്.
സമ്പന്നമായ രചനാ മുഹൂർത്തങ്ങളിലൂടെ വൈകാരിക സന്ദർഭങ്ങളിലൂടെ കഥകൾ മുന്നേറുമ്പോൾ, സമൂഹത്തിൽ നാളെ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ പോലും പ്രവചന സ്വഭാവത്തിലൂടെ അവതരിപ്പിക്കാൻ കഥാകാരന് സാധിക്കുന്നു. വായനയെ ഒരു നവ്യമായ അനുഭൂതിയായി മാറ്റാൻ ഇത്തരം എഴുത്തുരീതികൾ സഹായിക്കുന്നുണ്ട്. ഒരു കഥയിലൂടെ വായനക്കാരൻ കടന്നുപോകുമ്പോൾ എവിടെയൊക്കെയോ കണ്ടുമറന്ന മുഖങ്ങളെയും, ജീവിത സാഹചര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കുന്നിടത്ത് കഥ അനുഭവവേദ്യമായി മാറുന്നതായി തോന്നും.
Sorry we are currently not available in your region. Alternatively you can purchase from our partners
Sorry we are currently not available in your region. Alternatively you can purchase from our partners