പ്രിയരേ
അന്നമ്മ ഫിലിപ്പ് എന്ന ഞാൻ കോട്ടയാ ജില്ലയിൽ മാമ്പറമ്പിൽ വീട്ടിൽ ഫിലിപ്പോസിന്റെയും മറിയംഫിലിപ്പോസിന്റെയും മകളായി ജനനം .നിമിഷങ്ങൾ കൊണ്ട് കവിത രചിക്കുന്ന അച്ഛൻ , വായനാലോകത്ത് മുഴുകുന്ന അമ്മ,മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർ ,ചേർത്ത് നിർത്തുന്നസഹോദരങ്ങൾ അവർ തന്നെയാണ് എന്റെ ജീവിത വിജയം.
മനസ്സിൽ മഥിക്കുന്ന ചിന്തകൾ അനിവാര്യമായ മുഹൂർത്തങ്ങൾ കവിതകളായി രൂപം കൊള്ളുന്നു. .ചുറ്റുപാടുകളിലെ ദൃശ്യ ശ്രാവ്യ സമ്മർദ്ദങ്ങൾ മനസ്സിൽ പ്രകമ്പനം കൊള്ളുന്നു. കവിതകൾ പ്രസിദ്ധീകരിക്കുവാൻ സുഹൃത്തുക്കൾ നിർബന്ധിക്കാറുണ്ടായിരുന്നു എങ്കിലും അതിനു വ്യക്തമായ മാർഗ നിർദേശം നൽകിയ റോയി സർ,തിമോത്തി ,ഷൈൻ സർ,ഷെമീർ കാക്കനാട്ടിൽ സർ ഓരോ കവിതകളെയും വിലയിരുത്തി അവതാരികഎഴുതിയ സോമൻ സർ ,രാജി എസി ടീച്ചർ ,ദീപ പി എസ് ടീച്ചർ,ആവശ്യമായ പ്രോത്സാഹനം തന്ന ചെറുതുരുത്തിഗെവണ്മെന്റ് ഹൈ സ്‌കൂൾ പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് ടീച്ചർ സ്‌നേഹ സമ്പന്നരായ മറ്റുകൂട്ടുകാർ സഹപ്രവർത്തകർ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ പങ്കുവെക്കുന്നു.
പ്രസിദ്ധീകരണത്തിനാവശ്യമായ പിന്തുണ നൽകിയ എന്റെ ഭർത്താവും അധ്യാപകനുമായ സജൻ കെ സിഎന്റെ മക്കൾ പൊന്നു,ചിന്നു,മിന്നു ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഏറെ ആഗ്രഹിച്ച് കൂടെ നിന്നറിയാമോളും സജുവും റിനുക്കുട്ടനും ഫേബയുംഎല്ലാത്തിനുമുപരി എന്നെ ഞാനാക്കിയ എന്റെമാതാപിതാക്കൾക്കും സഹോദരങ്ങൾക്കും (ജോൺ എം പി,സാലിമ്മ മാത്യു,ശാന്തമ്മ എം പി,ജേക്കബ് ടി ഐ )എപ്പോഴും പ്രോത്സാഹനം നൽകുന്ന രജനി ജോസ്, രേഖ ജോമോൻ(ചേട്ടന്റെ മക്കൾ)ആയി ഞാനീപുസ്തകംസമർപ്പിക്കുന്നു.ഈഎളിയസംരംഭംസ്‌നേഹപൂർവ്വംനിങ്ങളുടെകൈയ്കളിലേക്കുസമർപ്പിക്കുന്നു .നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്ന
വിശ്വാസത്തോടെ ..............