Share this book with your friends

Manju Thinunna Manushyar / മഞ്ഞു തിന്നുന്ന മനുഷ്യർ സാധാരണക്കാരുടെ, അസാധാരണ കഥകൾ/Saadharanakaarude Asaadharana Kathakal

Author Name: Gokul Kartha | Format: Paperback | Genre : Literature & Fiction | Other Details

നിങ്ങൾക്ക് തീർത്തും അപരിചിതമായ, വർണ്ണാഭമല്ലാത്ത യൂറോപ്പിലേക്കാണ് ഈ പുസ്തകം നിങ്ങളെ കൊണ്ടുപോകുന്നത്. രണ്ടു പതിറ്റാണ്ടു നീണ്ട പ്രവാസജീവിതത്തിൽ കണ്ടറിഞ്ഞ കാഴ്ചകളെ ദർശനങ്ങളോ മുൻവിധികളോ ഇല്ലാതെ, അതിന്റെ തീക്ഷ്ണത ചോരാതെ ഗോകുൽ കർത്താ ഇവിടെ പകർത്തിയെഴുതിയിരിക്കുന്നു. സ്വന്തം ജീവിതത്തിലെ വീഴ്ചകളെയും താളപ്പിഴകളെയും തിരിച്ചറിവുകളെയും മായം ചേർക്കാതെ അങ്ങേയറ്റം സത്യസന്ധമായി ഈ കഥകളിൽ ഇഴുകിച്ചേർക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സാധാരണക്കാരുടെ ഈ അസാധാരണ കഥകളിൽ ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളെത്തന്നെ കാണാൻ സാധിച്ചേക്കും. അതുകൊണ്ടുതന്നെ വായന കഴിഞ്ഞാലും ഏറെക്കാലം ഇതിലെ മനുഷ്യർ നിഴലുകളെപ്പോലെ നിങ്ങളെ പിന്തുടർന്നേക്കാം…

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Paperback 265

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഗോകുൽ കർത്താ

മനുഷ്യബന്ധങ്ങളുടെ അന്തസ്സത്തയെ അതീവ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന എഴുത്തുകാരനാണ് കോതമംഗലം സ്വദേശിയായ ഗോകുൽ കർത്താ. ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകമാണ്; മലയാളത്തിലെ ആദ്യത്തേതും. ഒരു സോഫ്റ്റ്‌വെയർ പ്രൊഫഷണലായ അദ്ദേഹം ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ ജീവിച്ച അനുഭവങ്ങളാണ് ഈ കഥാസമാഹാരത്തിന്റെ ആധാരം.

കഥാപശ്ചാത്തലങ്ങളെ വെറും കാഴ്ചകളായി മാത്രം കാണാതെ, ജീവസ്സുറ്റ കഥാപാത്രങ്ങളായി ആവിഷ്കരിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്. നിലവിൽ നെതർലൻഡ്‌സിൽ കുടുംബസമേതം താമസിക്കുന്നു.

Read More...

Achievements