You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal"ജീവിതത്തിലെ അനുഭൂതികളെ ഉചിതമായ പദങ്ങൾ അർത്ഥപൂർണ്ണതയോടെ വിന്യസിച്ച് ശില്പമൊരുക്കുമ്പോഴാണ് കവിതയായി രൂപാന്തരപ്പെടുന്നത് " കാവ്യചിന്തകളേവരിലും അങ്കുരിയ്ക്കും. എന്നാലത് പദാനുക്രമം കാവ്യശില്പമാവാൻ നൈസർഗ്ഗികമായൊരു സിദ്ധികൂടെയുണ്ടാവണം.കല്ലിലും, മണ്ണിലും, മരത്തിലും കാവ്യമെഴുതുന്ന ശില്പികളുണ്ട്. അവരെല്ലാം ജന്മനാ തന്നെയോ നിത്യാഭ്യാസത്തിലൂടെയോ ആവാം ആ നൈപുണ്യം ആർജ്ജിച്ചെടുത്തിരിക്കുക. താൻ കൈയ്യാളുന്നതേത് മേഖലയിലായാലും അർപ്പണബോധവും പ്രയത്നവും കൊണ്ട് ഏത് കലയിലും സർഗ്ഗാത്മ പ്രതിഭകളാവാൻ സാധിയ്ക്കും. എന്നാലൊരു കവിത ജനിയ്ക്കാൻ
ആഴത്തിലുള്ള വായനയും പദസമ്പത്തും ഏറെ സഹായകമാകുമെങ്കിലും ഓരോ കവിതയും പിറവിയെടുക്കുന്ന ആ സമയത്തിൽ മാത്രമാണ് കവിയെ സംബന്ധിച്ചിടത്തോളം കവിതയുടെ പ്രസക്തി. കവിത പിറക്കുമ്പോൾ കവിയനുഭവിച്ച ഈറ്റുനോവിൻ്റെ മധുരവികാരങ്ങളിലൂടെത്തന്നെ വായനക്കാരൻ കടന്നു പോകണമെന്നില്ല. എന്നാലത്അ സംഭവ്യവുമല്ല. വായനക്കാരനും കവിയും ഒരേ നൂൽപ്പാലം താണ്ടുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയിൽ ഏകതാഭാവമാവും ഉണ്ടാവുക. ഇതിൽ നിന്നും വ്യത്യസ്തമായി വായനക്കാരൻ വ്യത്യസ്ത കോണുകളിലൂടെ വായനയെ കൊണ്ടു പോകുമ്പോഴുള്ള ചിന്തധാരകളും ആശയങ്ങളും കവിതയെ നൂതനങ്ങളായ പാതയിലൂടെ നടത്തുന്നു. വായനക്കാരനെ കവിതയുടെ സൂക്ഷ്മതലങ്ങളിലേക്ക് നടത്താനുള്ള കഴിവാണ് കവിയെ വ്യത്യസ്തനാക്കുന്നത് അനൂപ് ബാബുവിൻ്റെ "നിന്നിലേക്ക് നടന്നെത്തുമ്പോൾ" എന്ന കവിതാ സമാഹാരം വായിക്കുമ്പോൾ സ്നേഹത്തിനും പ്രണയത്തിനുമൊപ്പം തന്നെ മാനുഷികമൂല്യങ്ങളുടെ സംരക്ഷകനും മൂല്യച്യുതികളിൽ വിഷണ്ണനാവുന്നവനുമായ കവിഹൃദയത്തെ തൊട്ടറിയാനാകും.
അനൂപ് ബാബു
കോതമംഗലം സ്വദേശി. അദ്ധ്യാപക ദമ്പതികളായ ശ്രീ. എം. എൻ ബാബു വിൻ്റെയും ശ്രീമതി കെ.എ. അമ്മിണി യുടേയും ഇളയ മകൻ. കോതമംഗലം ടൗൺ യു.പി.സ്കൂൾ , മാതിരപ്പിള്ളി ഗവൺമെൻ്റ് ഹൈസ്കൂൾ, മൂവാറ്റുപുഴ നിർമ്മലാ ഹൈസ്കൂൾ, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്ട്സ്, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവടങ്ങളിൽ പഠനം. ഇപ്പോൾ സഹകരണ വകുപ്പിൽ കോതമംഗലം അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്യുന്നു."നിന്നിലേക്ക് നടന്നെത്തുമ്പോൾ" പ്രഥമ കവിതാ സമാഹാരമണ്
മഴയും, വിരഹവും, സൗഹൃദവുമെല്ലാം ഇഴചേർന്ന മനോഹരമായ പ്രണയ സങ്കൽപ്പത്തിൻ്റെ സ്വപ്നത്തേരിലേറി അനൂപ് ബാബുവിൻ്റെ തൂലിക സഞ്ചരിക്കുമ്പോൾ നമ്മളും നിലാവ് പൂത്തുലയുന്ന കിനാവിൻ്റെ ഓരത്ത് പ്രണയിനിയെക്കാത്തിരിക്കുന്ന വിരഹാർദ്രരാവുന്നു.
The items in your Cart will be deleted, click ok to proceed.