Share this book with your friends

Ormakalude Golden Jubilee / ഓര്‍മ്മകളുടെ ഗോള്‍ഡന്‍ ജൂബിലി

Author Name: Dr. K. Rajan | Format: Paperback | Genre : Biographies & Autobiographies | Other Details

….“എന്നെ അവന്‍ ചതിച്ചല്ലോ” എന്ന ചിന്തയോടെ, സങ്കടത്തോടെ ഞാന്‍ എന്‍റെ വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്തു. എന്‍റെ സങ്കടം പങ്കിടാന്‍ പറ്റുന്ന ആരും തന്നെ  ആത്മസുഹൃത്തായി എനിക്ക് ഉണ്ടായിരുന്നില്ല. അഥവാ അങ്ങിനെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കില്‍ തന്നെ ഒരു പ്രയോജനവും ഉണ്ടാവുമായിരുന്നുമില്ല. കാരണം 5 രൂപ പ്രശ്നം പരിഹരിക്കാന്‍ ഒരു വഴിയും ഇല്ലല്ലോ? അച്ഛനോട് അക്കാര്യം പറയാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല. 

രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ ബുക്കിനെപ്പറ്റി അന്വേഷിക്കുകയുണ്ടായി. ബുക്കിന്‍റെ പൈസ സുഹൃത്തിന്‍റെ കയ്യില്‍ ഏല്‍പ്പിച്ച കാര്യവും സുഹൃത്ത് പറ്റിച്ച കാര്യവും അച്ഛനോട് പറഞ്ഞില്ല. 

“പൈസ സ്കൂളില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.  ബുക്ക് സ്കൂളില്‍ എത്തിയിട്ടില്ല” എന്ന് അച്ഛനോട് കളവ് പറഞ്ഞു. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ അച്ഛന്‍  പുസ്തകത്തിന്‍റെ കാര്യം വീണ്ടും ചോദിച്ചു. “ഒരു കളവ് പറഞ്ഞാല്‍ നൂറു കളവുകള്‍ പറയേണ്ടി വരും” എന്ന അച്ഛന്‍റെ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന് എനിക്ക് ആ ദിവസങ്ങളില്‍ അനുഭവപ്പെടാന്‍ തുടങ്ങി. അച്ഛന്‍റെ ചോദ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ വേറെയും കള്ളങ്ങള്‍ പറയാന്‍ നിര്‍ബന്ധിതനായി….

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Paperback 249

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ. കെ. രാജൻ

ഡോ. രാജന്‍. കാഞ്ഞരങ്ങാട്

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാരാട്ടുവയലില്‍ താമസിക്കുന്നു. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് അദ്ധ്യാപകന്‍ ആയിരുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഒരു വര്‍ഷം ഡെപ്യൂട്ടേഷനില്‍ ഡയറക്ടര്‍ ആയിരുന്നു. 2017-ല്‍ കോളേജ് അധ്യാപക സ്ഥാനത്തു നിന്ന് വിരമിച്ചു.

ഭാര്യ : സുമ. എം, റിട്ടയര്‍ഡ് വില്ലേജ് ഓഫീസര്‍. 
മകള്‍ : മഞ്ജുഷ എം, ഐ.എസ്.ആര്‍.ഒ., ഹൈദരാബാദ്,
മകന്‍ : അജയ് എം, സിവില്‍ എഞ്ചിനിയര്‍, കാഞ്ഞങ്ങാട്.

Read More...

Achievements