You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palശ്രീ റോയ് പഞ്ഞിക്കാരന്റെ രണ്ടാമത്തെ രചനയായ ' ഓർമപുഴയോരത്തു' ഞാൻ ശ്രദ്ധയോടെ വായിച്ചു . എനിക്ക് വളരെ ആസ്വാദ്യകരമായി തോന്നി .
കാരണം ഇതിൽ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം തന്നെ ഞാൻ കേട്ടറിഞ്ഞിട്ടുള്ളതാണ് .
ഞാനും റോയിയുടെ പിതാവ് ജോസഫ് പഞ്ഞിക്കാരനും ഒരുമിച്ചു കോട്ടയം ബസേലിയസ് കോളേജിലെ സുവോളജി ഡിപ്പാർട്മെന്റിൽ ദീർഘ കാലം ഒരുമിച്ചു പ്രവർത്തിച്ചിരുന്നു .
സാമൂഹ്യ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും ആയിരുന്ന ജോസഫ് ചേട്ടനെ അന്നത്തെ ചെറുപ്പക്കാരായ ഞങ്ങളൊക്കെ അപ്പച്ചൻ എന്നാണ് വിളിച്ചിരുന്നത് .
അദ്ദേഹത്തിന്റെ ഏക പുത്രനാണ് റോയ് പഞ്ഞിക്കാരൻ .
സ്കൂളിൽ പഠിക്കുന്ന കാലത്തു് റോയിയും സഹോദരിയും കൂടി
തങ്ങളുടെ പിതാവിന്റെ കൂടെ വീട്ടിൽ
പോകുന്നതിനായി ഡിപ്പാർട്ട്ന്റിൽ വരുന്നത് ഇന്നലെ എന്നപോലെ ഞാനോർക്കുന്നു .
റോയിയുടെ പഠനശേഷം ജോസഫ് ചേട്ടൻ സ്വയം വിരമിച്ചു റോയിയെ ജോലി ഏല്പിച്ചു .
അക്കാലത്തു റോയ് നന്നായി വായിച്ചിരുന്നു എന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് . ' ഇവൻ ഇവിടെയൊന്നും നിൽക്കില്ല ' എന്ന് ഞങ്ങളൊക്കെ അന്നേ തീരുമാനിച്ചിരുന്നു . അതുപോലെ തന്നെ വിവാഹശേഷം
ജോലിവിട്ട് ഗുജറാത്തിലും അവിടെ നിന്ന് UK യിലേക്കും കുടിയേറി .
റോയിക്ക് വലിയ ഒരു സുഹൃത് വലയം ഉണ്ട് . അക്കാലത്തു പഠിച്ചിരുന്ന വിദ്യാർത്ഥികളുമായി ഒരു വലിയ സുഹൃത് ബന്ധം കാത്തു സൂക്ഷിച്ചിരുന്നു . ഞാൻ പിരിഞ്ഞു പോന്നതിനുശേഷം ബസേലിയസിലെ പല വിശേഷങ്ങളും അറിഞ്ഞിരുന്നത് റോയ് മുഖേനെ ആയിരുന്നു.
റോയിയുടെ തൂലികയിൽ നിന്നും
കൂടുതൽ രചനകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ഒപ്പം
റോയിക്കും കുടുംബത്തിനും
സർവ്വവിധ മംഗളങ്ങളും നേരുന്നു .
It looks like you’ve already submitted a review for this book.
Write your review for this book (optional)
Review Deleted
Your review has been deleted and won’t appear on the book anymore.അഡ്വ.റോയ് പഞ്ഞിക്കാരൻ
ജനനം : കോട്ടയം പട്ടണം
പിതാവ് : പി . പി . ജോസഫ് പഞ്ഞിക്കാരൻ
മാതാവ് : സെലീന ജോസഫ്
വിദ്യാഭ്യാസം : കോട്ടയം. എം .ഡി . സെമിനാരി , ബസേലിയസ് കോളേജ് , പൂനെ യൂണിവേഴ്സിറ്റി എന്നിവിടെങ്ങളിൽ .
ബസേലിയോസ് കോളേജ് , മുന്ദ്ര അദാനി പോർട്ട് ഇവിടെങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
അവാർഡ് : രാജീവ് ഗാന്ധി നാഷണൽ എക്സലൻസ്(GIA New Delhi)
ഇപ്പോൾ U K യിൽ സ്ഥിര താമസം .
ഭാര്യ : ഷേർലി റോയ്
മകൾ : Dr ആൻ റോഷെർ റോയ് പഞ്ഞിക്കാരൻ
മകൻ : Er. ഷെരോൺ റോയ് പഞ്ഞിക്കാരൻ.
വിലാസം : പഞ്ഞിക്കാരൻ
തൃശൂർ -680 683
The items in your Cart will be deleted, click ok to proceed.