Share this book with your friends

Osyath / ഒസ്യത്ത്

Author Name: Pushpamma Chandy | Format: Paperback | Genre : Literature & Fiction | Other Details

ശ്രീമതി പുഷ്പമ്മ ചാണ്ടിയുടെ "ഒസ്യത്തു" എന്ന മലയാളകവിതാസമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ പെയ്തൊഴിയാത്ത ഒരു മഴയിലൂടെ വേണം നടക്കുവാൻ. ഒാരോ നോവും നാം ഹൃദയത്തിൽ ഏറ്റു വാങ്ങുന്നു;ഒാരോ തേങ്ങലും നമ്മുടെ കാതുകളിൽ പ്രതിധ്വനി ഉളവാക്കുന്നു. ഒാരോ കവിതയും ഒാരോ ഒാർമ്മചെപ്പാണ്; തുറന്നു വരുമ്പോൾ അവയിൽ നിരനിരയായുള്ള ഒാർമ്മകളുടെ ഗുൽമോഹർപൂക്കളാണ്. അരികിൽ ഉണ്ടായിരുന്ന ഒരുവന്റെ "നിന്നെയെനിക്കിഷ്ടം, നിന്നിലെ പെണ്ണിനെയല്ല, നിന്നിലെ നിന്നെ" എന്ന മധുരമൊഴി. നീറ്റുന്നതെങ്കിലും മണൽതിട്ട തിരമാലയ്ക്കു വേണ്ടി കാത്തിരുപ്പ് തുടരുന്നു.
  വ്യത്യസ്തമായി നിൽക്കുന്ന "ഞാനൊരു രാജ്ഞിയായാൽ..., " "പെണ് മനസ്സിന്റെ കൊതി, കൊതിക്കെറുവുകൾ" ഹാസ്യരസത്തിൽ ചാലിച്ചതെങ്കിലും ചില  യാഥാർഥ്യങ്ങളിലേക്ക് ജാലകം തുറന്നിടുന്നു. "രക്തം   മണക്കുന്നു ചുറ്റിലും" എന്ന കവിതയിലാകട്ടെ പെണ്ണിന്റെ മാനവും ജീവനും കവരുന്ന പൊള്ളുന്ന യാഥാർഥ്യം!

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book

Delivery

Item is available at

Enter pincode for exact delivery dates

Also Available On

പുഷ്പമ്മ ചാണ്ടി

കോട്ടയം പട്ടണത്തിൽ ജനനം. 

പിതാവ് - പി.ജെ. ആന്റണി ( മുളവന )

മാതാവ്  - പെണ്ണമ്മ

കോട്ടയം സെൻറ് ജോസഫ്‌സ് , മൗണ്ട് കാർമ്മൽ , ബസേലിയസ് കോളേജ് , മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം.

പതിനഞ്ചു വർഷം  ജർമ്മനിയിൽ  ഫ്രാങ്ക്ഫുർട് ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ചെയ്തു.  പിന്നീട് ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ ഇൻഡോ ജർമൻ പ്രോജക്റ്റിൽ പന്ത്രണ്ടു വർഷത്തെ പ്രവർത്തനം.

ഇപ്പോൾ  ലൈഫ്  കോച്ച്   ആയും സൈക്കോളജിസ്റ്റ്  ആയും  പ്രവർത്തിക്കുന്നു . 

ആനുകാലികങ്ങളിൽ  എഴുതുന്നു. 

കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന  അക്ഷരസ്ത്രീ ദി ലിറ്റററി വുമൺ നടത്തുന്ന ഇ - മാഗസീനിന്റെ മാനേജിങ് എഡിറ്റർ ആണ്. 


ഇത് പുഷ്പമ്മ ചാണ്ടിയുടെ രണ്ടാമത്തെ പുസ്തകം ആണ് . ആദ്യ പുസ്തകം

"പെണ്ണാടും വെള്ളക്കരടിയും" എന്ന ചെറുകഥാ സമാഹാരം

ഭർത്താവ് : K.C. Chandy IRS (കുഴിത്താറ്റിൽ , കോട്ടയം)

മകൻ:  മനീഷ് ചാണ്ടി 

മരുമകൾ : ഷീബ ചാണ്ടി 

വിലാസം: 

No.1 Pushpa Avenue , MGR Road, Palavakkam 

Chennai 600 041   

Email : pushpachandy@yahoo.com     

Ph: 9841609409

Read More...

Achievements

+7 more
View All