ലോകമെങ്ങും മനുഷ്യന്റെ മാനസിക വളർച്ചക്ക് ഉത്തേജനം നൽകിയിട്ടുള്ളത് ഭാഷയും സാഹിത്യവുമാണ്. ദ്രാവിഡഗോത്രത്തിൽപെട്ട നമ്മുടെ ഭാഷ സംസ്‌കൃത സ്വാധിനത്തിൽ നിന്ന് വേര്പിരിഞ്ഞതുപോലെ മലയാള പദ്യങ്ങളുടെ സാംസ്കാരിക ഭംഗി, സൗന്ദര്യം, ശൈലി, പ്രൗഢി, ഔന്നത്യം ആധുനികകാലത്തു് വേര്പിരിയുന്നതായി കാണുന്നു. നമ്മുടെ ഭാഷ വളർന്നു. സാഹിത്യം വളർന്നു. പല കവിതകളും ഗദ്യമാണോ പദ്യമാണോ എന്നറിയാതെ മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ധർമാധർമങ്ങൾ വിവേചനം ചെയ്തുകൊണ്ടുള്ള കവിതയുടെ താളവും ലയവുമായി ഒരു ദീപം പോലെ അല്ലെങ്കിൽ ആദർശപരതയോടെ ഡോ.സിന്ധു ഹരികുമാർ തന്റെ കവിതാസമാഹാരമായ ................................................. പ്രകാശിപ്പിക്കുന്നത്.
ഈ കാവ്യശില്പത്തിലെ ചില വരികൾ വായിച്ചപ്പോൾ കാവ്യഭാഷയെ അനുഭവ - അനുഭൂതിയുടെ തീവ്രബോധതലത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു.